ജില്ല പ്രവർത്തക സമിതി യോഗം തൊഴിയൂർ: സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രവർത്തക സമിതി യോഗം തൊഴിയൂർ ദാറു റഹ്മ കോൺഫറൻസ് ഹാളിൽ നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി പി.ടി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഖാദി ബൈഅത്തിന്‍റെ ഭാഗമായി മേഖല റേഞ്ച് മഹല്ലുകളിൽ പര്യടനം നടത്താനും ഡോ. സി.കെ. കുഞ്ഞിത്തങ്ങൾ ചെയർമാനും അബ്ദുൽ റഹ്മാൻ ദാരിമി കൺവീനറുമായി സ്വദേശി ദർസിന് അക്കാദമിക് കൗൺസിൽ രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ് എ.വി. അബൂബക്കർ ഖാസിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹംസ ബിൻ ജമാൽ റംലി മുഖ്യ പ്രഭാഷണം നടത്തി. ഡോ. സി.കെ. കുഞ്ഞിത്തങ്ങൾ, എം.പി. കുഞ്ഞിക്കോയ തങ്ങൾ, വർക്കിങ് പ്രസിഡന്‍റ് സുലൈമാൻ ദാരിമി ഏലംകുളം, വർക്കിങ് സെക്രട്ടറി ബഷീർ കല്ലേപ്പടം എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട്, വാടാനപ്പള്ളി, കൊടുങ്ങല്ലൂർ, പാലപ്പിള്ളി, വടക്കേക്കാട് മേഖലകളിലെ പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.