പി.സി. ജോർജി​െൻറ പാർട്ടി പിളർപ്പിലേക്ക്​; 850 പേർ രാജിവെച്ചു

പി.സി. ജോർജി​ൻെറ പാർട്ടി പിളർപ്പിലേക്ക്​; 850 പേർ രാജിവെച്ചു തൃശൂർ: പി.സി. ജോർജി​ൻെറ നേതൃത്വത്തിലുള്ള ജനപക്ഷം പാർട്ടി പിളർപ്പിലേക്ക്​. സംസ്ഥാന വൈസ് ചെയർമാൻ എം.എം. സുരേന്ദ്രനും തൃശൂർ ജില്ലയിലെ പ്രധാന ഭാരവാഹികളുമടക്കം 850 പേർ രാജി​െവച്ച് കേരള കോൺഗ്രസ്-എമ്മിൽ ചേരാൻ തീരുമാനിച്ചു. എം.എം. സുരേന്ദ്രൻ വാർത്തസമ്മേളനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​. ചെയർമാൻ പി.സി. ജോർജ്, മകൻ ഷോൺ ജോർജ് എന്നിവരുടെ തുടർച്ചയായ ധിക്കാര നിലപാടുകളിൽ വിയോജിച്ചാണ് തൃശൂർ ജില്ല സംഘടന ജനറൽ സെക്രട്ടറി പി.കെ. പ്രജാനന്ദൻ ഉൾപ്പെടെയ​ുള്ളവരുടെ രാജി. കണ്ണൂർ, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളിലും പ്രശ്​നങ്ങളുണ്ടെന്ന്​ സുരേന്ദ്രൻ വ്യക്​തമാക്കി. സംസ്ഥാന നിർവാഹക സമിതി അംഗം തങ്കച്ചൻ വർഗീസ്, തൃശൂർ ജില്ല ജോയൻറ്​ സെക്രട്ടറി സുമേഷ് പുഴയ്ക്കൽ, വനിത വിഭാഗം ജില്ല പ്രസിഡൻറ്​ സലീന എബ്രഹാം എന്നിവരും രാജി​െവച്ചവരിൽപ്പെടും. തൃശൂർ ജില്ലയിൽ ഒല്ലൂർ, ഇരിങ്ങാലക്കുട ഒഴികെ എട്ടു നിയോജക മണ്ഡലം ഭാരവാഹികൾ രാജി​െവച്ചു. രണ്ടു മണ്ഡലം ഭാരവാഹികൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. വാർത്തസമ്മേളനത്തിൽ വർഗീസ്, പ്രജാനന്ദൻ, സുമേഷ് പുഴയ്ക്കൽ, സലീന എബ്രഹാം എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.