കിഴക്കമ്പലം: മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്‍റി 20 പ്രവര്‍ത്തകന്‍ ദീപുവിന്‍റെ മരണം അച്ഛന്‍ കുഞ്ഞാറുവും അമ്മ കാര്‍ത്തുവും അറിയുന്നത് ശനിയാഴ്ച പുലര്‍ച്ച 6.30ന്. ഹൃദ്രോഗിയായ അച്ഛനും അസുഖബാധിതയായ അമ്മയും മരണവിവരം അറിയാതിരിക്കാന്‍ തൊട്ടടുത്തെ ബന്ധുവിന്‍റെ വീട്ടിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച പുലര്‍ച്ച സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്കുശേഷമാണ് മരണവിവരം അറിയിച്ചത്. ''അഞ്ച് ദിവസം ആശുപത്രിയില്‍ കിടന്നിട്ടും ഞങ്ങള്‍ക്ക് അവനെ ഒന്നുകാണാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങളുടെ ഏക ആശ്രയമായിരുന്നു അവന്‍. എവിടെ പോയി വന്നാലും വരുമ്പോള്‍തന്നെ അച്ഛൻ എന്തെങ്കിലും കഴിച്ചോ എന്നായിരിക്കും ചോദിക്കുക. ആര്‍ക്കും ഒരു ഉപദ്രവത്തിനും പോകാറില്ല. എന്നിട്ടും അവര്‍ എന്തിനാണ് എന്റെ മകനെ കൊന്നത്'' എന്ന് ചോദിച്ച് വാവിട്ടുള്ള കരച്ചില്‍ കൂട്ടക്കരച്ചിലായി മാറി. അവിടെ നിന്ന മുഴുവന്‍പേരുടെയും കണ്ണ് നനക്കുന്നതായിരുന്നു ചോദ്യം. മൃതദേഹം കണ്ട ഉടൻ അച്ഛനെ അകത്തെ മുറിയിലേക്ക് മാറ്റിക്കിടത്തി. അമ്മയെയും ഒരുനോക്ക് കാണിച്ചതിനുശേഷം അകത്തെ മുറിയിലേക്ക് മാറ്റി. ഈ സമയം സഹോദരിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. രോഗികളായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു പെയിന്‍റിങ് ജോലിക്കാരനായിരുന്ന ദീപു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.