അവകാശ ലംഘനം: സമരപ്രഖ്യാപനം 14ന്

തൃശൂർ: ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പാടേ ഇല്ലാതാക്കി സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന സർക്കാറിന്റെ അവകാശ-ആനുകൂല്യ ലംഘനത്തിനെതിരെ കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ പ്രത്യക്ഷ പ്രക്ഷോഭത്തിന്. സഹകരണ മേഖലയുടെ വളർച്ചക്കും ഉയർച്ചക്കും കഠിനപ്രയത്നം ചെയ്യുന്ന ജീവനക്കാരോടുള്ള കടുത്ത വഞ്ചനയും വെല്ലുവിളിയുമാണ് ചില ചട്ടം ഭേദഗതികൾ. ചില സബ് സ്റ്റാഫുകൾക്ക് പിരിയുന്നതുവരെ പ്രമോഷൻ നൽകാത്തതും മെഡിസെപ് പോലുള്ള ഇൻഷുറൻസ് പദ്ധതികളിൽ സഹകരണ മേഖലയിലെ ജീവനക്കാരെ ഉൾപ്പെടുത്താത്തതും യോഗ്യത പരീക്ഷക്ക് ഉണ്ടായിരുന്ന ഗ്രേസ് മാർക്ക് നിർത്തലാക്കിയതും അടക്കം ഗുരുതര അവകാശ ലംഘനമാണ്. സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക യോഗം 14ന് തൃശൂരിൽ ചേരും. 17 മാസമായി ശമ്പളപരിഷ്കരണത്തിലെ അപാകതകൾ പരിഹാരിക്കാത്ത സർക്കാർ നിലപാടും സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകുമെന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഹുസ്സൈൻ വല്ലാഞ്ചിറ, ജനറൽ സെക്രട്ടറി ടി. ശബരീഷ് കുമാർ, ട്രഷറർ രാജൻ ജോസ് മണ്ണുത്തി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.