മഴയും മഞ്ഞുമൊക്കെ അനുഭവിപ്പിക്കാൻ 12 ഡി തിയറ്റർ ഒരുങ്ങുന്നു

1.6 കോടി ചെലവിട്ട്​ വിജ്ഞാൻ സാഗറിൽ വരുന്ന സയൻസ്​ പാർക്കിന്‍റെ ഭാഗമാണ്​ 12 ഡി തിയറ്റർ തൃശൂർ: കുട്ടികളെ മഴയും മഞ്ഞുമൊക്കെ അനുഭവിപ്പിക്കാനാവും വിധം 12 ഡി തിയറ്റർ ഈ വർഷംതന്നെ വിജ്ഞാൻ സാഗറിൽ യാഥാർഥ്യമാകും. തിയറ്ററിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയായി. 1.6 കോടി ചെലവിട്ട്​ വിജ്ഞാൻ സാഗറിൽ വരുന്ന സയൻസ്​ പാർക്കിന്‍റെ ഭാഗമായാണ്​ 12 ഡി തിയറ്റർ വരുന്നത്​. മേൽക്കൂരയും ചുമരുമില്ലാതെ ശൂന്യതയിലേക്ക്​ സഞ്ചാരം നടത്താവുന്ന ഇൻഫിനിറ്റി റൂമും വൈകാതെ സജ്ജമാകും. കണ്ണാടികളും ലേസറും ഉപയോഗിച്ച സാ​ങ്കേതിക വിദ്യയിലാണ്​ ഇതിന്‍റെ പ്രവർത്തനം. കറങ്ങിക്കൊണ്ടിരിക്കുന്ന സാങ്കൽപിക ടണലിൽ കൂടിയുള്ള യാത്ര അനുഭവിപ്പിക്കുന്ന 'വോർടെക്സും' ഈ വർഷം തന്നെ പൂർത്തിയാകുമെന്നാണ്​ പ്രതീക്ഷ. വിജ്ഞാൻ സാഗറിന്‍റെ മൈതാനത്ത്​ സൗരയൂഥത്തിന്‍റെ ആകൃതിയിൽ ഉദ്യാനം സ്ഥാപിക്കാനുള്ള നടപടിയായിട്ടുണ്ട്​. കളിക്കാനും വണ്ടി പാർക്ക്​ ചെയ്യാനും പ്രത്യേക സ്ഥലം നീക്കിവെച്ചിട്ടുണ്ട്​. 20ഓളം ശാസ്​ത്ര കളിയുപകരണങ്ങൾ ഇവിടെ സജ്ജീകരിക്കും. പൂമ്പാറ്റ പൂന്തോട്ടം നിർമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്​. രാമവർമപുരത്തെ വിജ്ഞാൻ സാഗറിന്‍റെ മുഖച്​ഛായ തന്നെ മാറും വിധമുള്ള പ്രവർത്തനമാണ്​ നടന്നുവരുന്നത്​. tcr vijan sagar infinity room: ഇൻഫിനിറ്റി റൂം (സാ​ങ്കൽപിക ചിത്രം) tcr vijan sagar 12 theatre: 12 ഡി തിയറ്റർ (സാ​ങ്കൽപിക ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.