തീരദേശ സ്കൂളുകളിൽ 100 ശതമാനത്തോടെ വിജയം

വാടാനപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ തീരദേശത്ത് തിളക്കമാർന്ന വിജയം. വാടാനപ്പള്ളി ഗവ. ഹൈസ്കൂൾ തുടർച്ചയായി എട്ടാം തവണയും 100 ശതമാനം വിജയം നേടി. അഞ്ചുപേർ എ പ്ലസ് നേടി. പുത്തൻപീടിക സെന്‍റ്​ ആന്‍റണീസ് ഹയർ സെക്കൻഡറി സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 36 വിദ്യാർഥികൾ പരീക്ഷയെഴുതി. ചാഴൂർ എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 116 വിദ്യാർഥികളും ജയിച്ചു. പെരിങ്ങോട്ടുകര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 16 വിദ്യാർഥികളും ജയിച്ചു. ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂൾ 19ാം വർഷവും 100 ശതമാനം വിജയം നേടി. 56 വിദ്യാർഥികളാണ്​ പരീക്ഷയെഴുതിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.