പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് 47 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

ചാ​വ​ക്കാ​ട്: പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് 47 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും. വാ​ടാ​ന​പ്പ​ള്ളി ന​ടു​വി​ൽ ദേ​ശ​ത്ത് പൂ​ശാ​രി അ​മ്പ​ല​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന പ​ണി​ക്ക​ശ്ശേ​രി വീ​ട്ടി​ൽ അ​മ​ര്‍ തേ​ജ​സി​നെ​യാ​ണ് (26) ചാ​വ​ക്കാ​ട് അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ച​ത്.

47 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 140000 രൂ​പ പി​ഴ​യ​ട​ക്കു​ന്ന​തി​നും ശി​ക്ഷ വി​ധി​ച്ചു. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം 14 മാ​സം കൂ​ടി അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ സം​ഖ്യ അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വാ​യി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വെ​ച്ചും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യും പ​ല​ത​വ​ണ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. 2021 ആ​ഗ​സ്റ്റ് മു​ത​ൽ 2023 സെ​പ്റ്റം​ബ​ർ മാ​സം വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.  

Tags:    
News Summary - 47 years rigorous imprisonment and fine in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.