വെള്ളിക്കുളങ്ങര: പോത്തന്‍ചിറയിലെ സ്വകാര്യ പാറമടയില്‍ കരിങ്കല്‍ ഉൽപന്നങ്ങള്‍ക്ക് വിലവര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം തുടങ്ങിയതായി കോടാലി മേഖല ടിപ്പര്‍ ഡ്രൈവേഴ്‌സ് യൂനിയന്‍ അറിയിച്ചു. വില വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം ഉടമകള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. യോഗത്തിൽ ജയന്‍ ചവറക്കാടന്‍ അധ്യക്ഷത വഹിച്ചു. രോഹില്‍ രാധാകൃഷ്ണന്‍, ജയന്‍ വരന്തരപ്പിള്ളി, സുഭാഷ് തണ്ടാശേരി, ബസന്ത് ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന് യൂനിയന്‍ ഭാരവാഹികള്‍ നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.