മേത്തല: കൊടുങ്ങല്ലൂരിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മിന്നലിലും പലയിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കി. കൊടുങ്ങല്ലൂർ ബൈപാസിലെ ഗൗരിശങ്കർ സിഗ്നലിൽ ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യബോർഡ് റോഡിൽ നിലംപതിച്ചു. പരസ്യബോർഡിനുതാഴെ പുതുതായി പണികഴിപ്പിച്ച കടയും ഇതോടെ തകർന്നു. ബോർഡ് വീണതോടെ ബൈപാസിലും സർവിസ് റോഡിലും വാഹന ഗതാഗതം തടസ്സപ്പെട്ടു. മേത്തല എടമുക്ക് ജുമാമസ്ജിദിനു സമീപം വൈദ്യുതി കമ്പിയിൽ തെങ്ങ് വീണ് പ്രദേശത്ത് വൈദ്യുതി വിതരണം ഏറെ നേരം തടസ്സപ്പെട്ടു. ഗൗരിശങ്കർ പരിസരത്ത് ശക്തമായ മിന്നലിനെ തുടർന്ന് നിരവധി വീടുകളിൽ വൈദ്യുതി ഉപകരണങ്ങൾക്ക് കേടുപറ്റി. പുല്ലൂറ്റുനിന്ന് ഫയർഫോഴ്സെത്തി രണ്ട് മണിക്കൂർ നേരത്തേ കഠിന പ്രയത്നത്തിനൊടുവിലാണ് ബൈപാസിലും സർവിസ് റോഡിലും വീണ കൂറ്റൻ ആങ്കറുകൾ മുറിച്ചുമാറ്റാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.