കൊടുങ്ങല്ലൂർ: ഇന്ധനം തീർന്ന് കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പിന്‍റെ രക്ഷാബോട്ട് തുണയായി. കൊച്ചിയിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച എട്ടു തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട മോസസ് എന്ന ബോട്ടാണ് കടലിൽ കുടുങ്ങിയത്. ബുധനാഴ്ച വൈകീട്ട് അഴിക്കോട് അഴിമുഖത്തുനിന്നും ആറ് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. തൊഴിലാളികൾ അഴീക്കോട് ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം ഫിഷറീസ് രക്ഷാ ബോട്ട് തൊഴിലാളികളെയും ബോട്ടിനെയും രാത്രിയിൽ സുരക്ഷിതമായി കരയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.