റവന്യൂ വകുപ്പിന്‍റെ ഡിജിറ്റൽ സർവേ: കോറസ് സ്റ്റേഷൻ വെറ്റിലപ്പാറയിൽ നിർമാണം പൂർത്തിയാകുന്നു

അതിരപ്പിള്ളി: റവന്യൂ വകുപ്പിന്‍റെ ഡിജിറ്റൽ റീസർവേയുമായി ബന്ധപ്പെട്ട കോറസ് സ്റ്റേഷൻ വെറ്റിലപ്പാറയിൽ നിർമാണം ആരംഭിച്ചു. കേരളം മുഴുവൻ ഡിജിറ്റൽ സർവേ നടത്താൻ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. വെറ്റിലപ്പാറ സർക്കാർ സ്കൂളിനോട് ചേർന്നാണ് ഇതിന്‍റെ നിർമാണം ആരംഭിച്ചിട്ടുള്ളത്. സാറ്റലൈറ്റ് സർവേക്ക് പകരം കുറെക്കൂടി കൃത്യത ലഭിക്കാൻ ഡ്രോണടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് സർവേ നടക്കുക. സോളാർ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഏതാനും ഉപകരണങ്ങൾ മാത്രം സ്ഥാപിക്കാനാവശ്യമായ പരിമിതമായ സ്ഥലമേ ഈ സ്റ്റേഷന് ആവശ്യമുള്ളൂ. ചെറിയൊരു കോൺക്രീറ്റ് ടവറിന് മുകളിലാണ് ഉപകരണങ്ങൾ സ്ഥാപിക്കുക. ടവറിന്‍റെ നിർമാണവും മറ്റും പൂർത്തിയായിക്കഴിഞ്ഞു. ഇനി അതിന് ചുറ്റും സംരക്ഷണത്തിന് ഇരുമ്പ് നെറ്റ് സ്ഥാപിക്കുന്ന പണികളാണ് നടക്കുക. അടുത്ത മാസത്തോടെ ഇതിന്‍റെ നിർമാണം പൂർത്തിയാവും. ഡിജിറ്റൽ സർവേക്ക് വേണ്ടി ഈ സ്റ്റേഷൻ 24 മണിക്കൂറും പ്രവർത്തിക്കും. കേരളത്തിൽ ആകെ 28 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. തൃശൂർ ജില്ലയിൽ വെറ്റിലപ്പാറയിലും നാട്ടികയിലും രണ്ടിടത്താണ് ഇത് നിർമിക്കുക. ജില്ലയിലെ മുഴുവൻ ഭൂമിയുടെയും വിവരങ്ങൾ പങ്കുവെക്കാൻ ഈ രണ്ട് സ്റ്റേഷനുകൾ മതിയാവും. ഭാവിയിൽ പ്രദേശങ്ങളുടെ സർവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവഴിയാണ് ലഭിക്കുക. ഇതു പ്രവർത്തനക്ഷമമാകുന്നതോടെ കേരളത്തിലെ ഭൂമിയുടെ എല്ലാ ഭൂമികളുടെയും യഥാർഥ വിവരം ലഭ്യമാകുന്നതോടെ ഭൂമി ഇടപാടുകളിലെ തട്ടിപ്പുകൾ ഇല്ലാതാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. TC MChdy - 4: വെറ്റിലപ്പാറയിൽ നിർമാണം പുരോഗമിക്കുന്ന കോറസ് സ്റ്റേഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.