ചാലക്കുടിയിൽ സുഭിക്ഷ ഹോട്ടൽ ഇന്ന്​ മുതൽ

ചാലക്കുടി: സംസ്ഥാന സർക്കാറിന്‍റെ 'സുഭിക്ഷ' ഹോട്ടൽ ചാലക്കുടിയിൽ വ്യാഴാഴ്ച പ്രവർത്തനം ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഹാളിൽ വൈകീട്ട് നാലിന്​ മന്ത്രി ജി.ആർ. അനിൽ ഉദ്​ഘാടനം ചെയ്യും. നഗരസഭയുടെയും ചാലക്കുടി കേന്ദ്രമായി പ്രവർത്തിക്കുന്ന തൃശൂർ വിധവ വികസന സഹകരണ സംഘത്തിന്‍റെയും സഹകരണത്തോടെ സബ് ട്രഷറിക്ക് എതിർവശത്തുള്ള കെട്ടിടത്തിലാണ് ഹോട്ടൽ തുടങ്ങുന്നത്​. 20 രൂപക്ക് ഉച്ചഭക്ഷണം ലഭിക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയാകും. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വേണു കണ്ഠര്മഠത്തിൽ, കലക്ടർ ഹരിത വി. കുമാർ, ജില്ല സപ്ലൈ ഓഫിസർ പി.ആർ. ജയചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.