ചിറങ്ങര ശബരിമല ഇടത്താവളം വേഗം പൂർത്തിയാക്കും -മന്ത്രി കെ. രാധാകൃഷ്ണന്‍ കൊരട്ടി: കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായിനിന്ന് ചിറങ്ങര ശബരിമല ഇടത്താവളത്തിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പ്രയോജനം ലഭിക്കത്തക്ക വിധത്തിലായിരിക്കും ഇടത്താവളത്തിന്‍റെ നിര്‍മാണം. തീർഥാടന കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം റോഡുകള്‍ സഞ്ചാര യോഗ്യമാക്കുമെന്നും ഇടത്താവളത്തിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കിഫ്ബി സഹായത്തോടെ 10.76 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് നിലകളിലായി 52,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഇടത്താവളം നിര്‍മിക്കുക. വിശ്രമകേന്ദ്രം, അന്നദാനമണ്ഡപം, പാചകശാല, ഓഡിറ്റോറിയം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഡോര്‍മിറ്ററി, ശുചി മുറികള്‍, വാഹന പാര്‍ക്കിങ് സൗകര്യം തുടങ്ങിയവയുണ്ട്. നാഷനല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല. 448 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, 323 പുരുഷന്മാര്‍ക്കും 323 സ്ത്രീകള്‍ക്കും താമസിക്കാനുള്ള ഡോര്‍മെറ്ററി സൗകര്യം, ആധുനിക പാചകമുറി, ആധുനിക രീതിയിലുള്ള ശുചിമുറി, ലോക്കര്‍ റൂം, ലിഫ്റ്റ്, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും. ചിറങ്ങര ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, ബെന്നി ബെഹന്നാൻ എം.പി, ബി.ഡി. ദേവസി, വി.കെ. അയ്യപ്പൻ, എം.ജി. നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ബിജു, ജില്ല പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, ആർ. അജിത്ത് കുമാർ, സിന്ധു രവി, പോൾസി ജിയോ പുത്തൂക്കാരൻ, സജീവ് പള്ളത്ത്, എൻ. ജ്യോതി, കെ. സുനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. TCMChdy - 1 ചിറങ്ങരയിലെ ശബരിമല ഇടത്താവളത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.