മതസൗഹാർദ സമ്മേളനം ചാലക്കുടി: സെന്റ്. മേരീസ് ഫെറോനാ ദേവാലയത്തിലെ വിശുദ്ധ സെബാസ്റ്റ്യനോസിന്‍റെ തിരുനാളിനോട് അനുബന്ധിച്ച് ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ ടൗൺ അമ്പ് പ്രദക്ഷിണവും മതസൗഹാർദ സമ്മേളനവും നടത്തി. ബിഷപ്പ് പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി. കെ.എസ്. സുദർശൻ, നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, ടൗൺ അമ്പ് ചെയർമാൻ എം.ഡി. ഡേവിസ്, ജനറൽ കൺവീനർ എൻ.എ. ഗോവിന്ദൻകുട്ടി, അസോസിയേഷൻ സെക്രട്ടറി റെയ്സൺ ആലൂക്ക, ട്രെഷറർ ഷൈജു പുത്തൻപുരക്കൽ, ഫാ. മെജിൻ കല്ലേലി, ഫാ. മനോജ് കരിപ്പായ്, ഫാ. തോമസ് എളങ്കുന്നപുഴ, ജോബി പയ്യപ്പിള്ളി, ജോബി മേലേടത്ത്, ബിജു മാളക്കാരൻ, ആന്റോ മേനാചേരി, ബിനു മഞ്ഞളി, ഇ.ടി. ബഷീർ, സഖിഷ് ഷൺമുഖൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.