ഖുർആൻ കാമ്പയിൻ വിജയികൾ

ഇരിങ്ങാലക്കുട: കടലായി മഹല്ല് ജമാഅത്ത്​ നടത്തിയ 'ഖുർആൻ രക്ഷയുടെ സൽസരണി' കാമ്പയിനിന്‍റെ ഭാഗമായി നടന്ന ഖുർആൻ വിജ്ഞാന പരീക്ഷയിൽ ജാസ്മിൻ ഷഫീർ, സൽന ഷിയാസ്, കദീജ അബൂബക്കർ എന്നിവർ യഥാക്രമം ഒന്ന്​, രണ്ട്​, മൂന്ന്​ സ്ഥാനം നേടി. മഹല്ല് പ്രസിഡന്‍റ്​ ഷഫീർ കാരുമാത്രയാണ്​ വിജയികളെ പ്രഖ്യാപിച്ചത്​. ക്ലാസുകൾക്ക് കടലായി മഹല്ല് ഖതീബ് സി.കെ. അബൂബക്കർ ഫൈസി നേതൃത്വം നൽകി. ഇതിന്‍റെ രണ്ടാംഘട്ടം പരീക്ഷ നടക്കും. വിജയികൾക്ക് ഷീൽഡും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും 28ന് നടക്കുന്ന സംഗമത്തിൽ വിതരണം ചെയ്യുമെന്ന് മഹല്ല്​ ഭാരവാഹികളായ അലിയാർ കടലായി, സി.പി. കുഞ്ഞുമുഹമ്മദ്​, ടി.എ. മനാഫ് സാഹിബ്​ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.