എറിയാട്: അഴീക്കോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതിയും മത്സ്യഫെഡും സംയുക്തമായി അപകട ഇൻഷുറൻസ് സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ബോർഡ് അംഗം കെ.സി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ല മാനേജർ കെ.കെ. ബാബു, പ്രോജക്റ്റ് ഓഫിസർ സിന്ധു ബാഹുലേയൻ എന്നിവർ സംസാരിച്ചു. കെ.എ. ഷിഹാബ് അധ്യക്ഷത വഹിച്ചു. ഫിഷ് ലാൻഡിങ് സെന്‍ററിന്‍റെ പണി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എക്ക് നിവേദനം കൈമാറി. ഇ.കെ. ബൈജു, ടി.ഡി. അശോകൻ എന്നിവർ പങ്കെടുത്തു. ടി.എസ്. ഷിഹാബ് സ്വാഗതവും കെ.എസ്. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.