തളിക്കുളം: ലോകമലമ്പനി ദിനത്തിന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ മലമ്പനി പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. തളിക്കുളം പതിനൊന്നാം വാർഡിലുള്ള അതിഥി തൊഴിലാളി ക്യാമ്പിൽ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.കെ. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. മെഹബൂബ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ് കുമാർ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എ. ജിതിൻ ക്ലാസ്സ് എടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. വിദ്യാസാഗർ, ആശവർക്കർമാരായ വനജ വസന്തകുമാർ, ഗീത വിനോദൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.