തൃശൂര്‍: ഇത്തവണ റമദാനിൽ മാമ്പഴ പ്രവാഹമാണ്. മഴ എത്തിയതോടെ നാടൻ ഇനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞെങ്കിലും ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നും മാമ്പഴം ഒഴുകുകയാണ്. പ്രധാനമായും എട്ട് ഇനങ്ങളാണ് വിപണിയിലുള്ളത്. മധുരത്തിന്റെ അവസാന വാക്കായ ഹിമാപസന്ത്, മൽഗോവ എന്നിവയാണ് താരങ്ങൾ. ഹിമപസന്തിന് 100 രൂപയാണ് കിലോക്ക് മൊത്തവിപണിയിൽ വില. 140-150 രൂപയാണ് ചില്ലറ വില. 85 രൂപയുള്ള മൽഗോവയുടെ ചില്ലറ വില 130 രൂപയുമാണ്. നീലൻ (65-100), സിന്ദൂരം (60 - 75), കിളിചുണ്ടൻ (20 - 60), മല്ലിക (50-70), ആപ്പൂസ് (40-60), ബങ്കനാപ്പിള്ളി (75-120) കാലാപാഡി (90-140) എന്നിങ്ങനെയാണ് മാമ്പഴം ഇപ്പോൾ വിപണിയിലുള്ളത്. മഴ പെയ്തതോടെ നാടൻ ഇനങ്ങളായ പ്രിയൂർ, മൂവാണ്ടന്‍ അടക്കം മാങ്ങകൾക്ക് പ്രിയം കുറഞ്ഞിട്ടുണ്ട്. 70-80 രൂപയുള്ള പ്രിയൂരിന് ചില്ലറ വില 120 രൂപ വരെയുണ്ട്. അടുത്ത ആഴ്ചയോടെ മുതലമടയിൽനിന്ന് മാമ്പഴങ്ങൾ എത്തുന്നതോടെ വിപണി കുടുതൽ സജീവമാവും. ഹുദാദത്ത്, മല്ലിക, ആപ്പൂസ്, റൊമാനിയൊ, ചന്ദ്രകാരന്‍, തോത്താപുരി, ഗോവ, കൊളംബ് ഇനങ്ങൾ ഇതോടെ വിപണിയിലെത്തുമെന്ന് തൃശൂർ പി.എം.ജി ഫ്രൂട്ട്സ് ഉടമ പി.എ. ഷമീർ മാധ്യമത്തോട് പറഞ്ഞു. ------ ഫോട്ടോ: tr fruits market: തൃശൂർ നഗരത്തിലെ ഫ്രൂട്ട് മാർക്കറ്റിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.