കൊരട്ടിയിൽ പൊതുഗ്രാമസഭ

കൊരട്ടിയിൽ പൊതു ഗ്രാമസഭ കൊരട്ടി: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷ ഭാഗമായി ദേശീയ പഞ്ചായത്ത് ദിനത്തിൽ കൊരട്ടി പഞ്ചായത്ത് പൊതു ഗ്രാമസഭ സംഘടിപ്പിച്ചു. ടി.ജെ. സനീഷ് കുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് പ്രസിഡന്‍റ്​ പി.സി. ബിജു അധ്യക്ഷത വഹിച്ചു. ഹരിതഗ്രാമം, ശിശുസൗഹൃദ പഞ്ചായത്ത്, ആരോഗ്യഗ്രാമം, ദാരിദ്ര്യ ലഘൂകരണം തുടങ്ങിയ ആശയങ്ങൾ മുന്നോട്ടു​െവച്ചാണ് പൊതു ഗ്രാമസഭ സംഘടിച്ചത്. ജില്ല പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷൈനി ഷാജി, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, വർഗീസ് തച്ചുപറമ്പിൽ, ലിജോ ജോസ്, കില ഫാക്കൽറ്റി റോസി പൗലോസ്, പഞ്ചായത്ത് സെക്രട്ടറി സി.എൻ. ഷിനിൽ എന്നിവർ സംസാരിച്ചു. TCMChdy - 1 കൊരട്ടിയിൽ പൊതു ഗ്രാമസഭ സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.