കെ. റെയിൽ സമരം ശക്തമാക്കും - കേരള കോൺഗ്രസ്

കെ-റെയിൽ സമരം ശക്തമാക്കും -കേരള കോൺഗ്രസ് ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വിവിധ വില്ലേജുകളിൽ നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുകയും നാടിനു വിനാശമുണ്ടാക്കുകയും ചെയ്യുന്ന കെ-റെയിൽ പദ്ധതിക്കെതിരെ സമരം ശക്തമാക്കാൻ കേരള കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 26ന് ആളൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, പി.ടി. ജോർജ്, സിജോയ് തോമസ്, ഫെനി എബിൻ, ഷൈനി ജോജോ, തുഷാര ബിന്ദു, മാഗി വിൻസെന്റ്, ശിവരാമൻ കൊല്ലപ്പറമ്പിൽ, ഫിലിപ് എടതിരിഞ്ഞി, ഡെന്നി കണ്ണംകുന്നി, ജോബി മംഗലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT