ഇരിങ്ങാലക്കുട: കോഓപറേറ്റിവ് സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിന്റെ 19ാമത് ബാച്ച് ചടങ്ങ് സംഘടിപ്പിച്ചു. ധന്യ മിഷന്‍ ആശുപത്രി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ സി. ഡോ. മെര്‍ലി മുഖ്യാതിഥിയായി. പ്രസിഡന്റ് എം.പി. ജാക്‌സണ്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ക്രിസാന്ത്, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ.ജെ. ജോയ്, അസി. മാനേജര്‍ ജി. മധു, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നഥാനിയേല്‍ തോമസ്, നഴ്‌സ് മാനേജര്‍ റൂബി തോമസ്, ഡെപ്യൂട്ടി നഴ്‌സ് മാനേജര്‍ മേരിക്കുട്ടി ജോയ് എന്നിവര്‍ പങ്കെടുത്തു. ക്ലാസ് കോഓഡിനേറ്റര്‍ എം.എസ്. സിതാര സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.