സോളിഡാരിറ്റി ഇഫ്താർ സംഗമം

തൃശൂർ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിവിധ യുവജന സംഘടന നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വർത്തമാനകാല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുന്ന അജണ്ടകൾ ഒരുമിച്ചിരുന്ന് രൂപപ്പെടുത്താനും അത് ക്രിയാത്മകമായി നടപ്പാക്കാനും സംഘടനകൾക്ക് സാധ്യമാവണമെന്ന് ഉദ്ഘാടനം നിർവഹിച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സി.ടി. സുഹൈബ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ്​ മുനീർ വരന്തരപ്പിള്ളി, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ്​ ഫൈസൽ കാതിയാളം, എസ്​.ഡി.പി.ഐ ജില്ല പ്രസിഡന്‍റ്​ ഫാറൂഖ്, ഫ്രറ്റേണിറ്റി മൂവ്​മെന്‍റ്​ ജില്ല വൈസ് പ്രസിഡന്‍റ്​ പി.ബി. ആഖിൽ, എസ്​.ഐ.ഒ ജില്ല സെക്രട്ടറി അഡ്വ. ഫായിസ്, യൂത്ത്​ ലീഗ്​ ജില്ല പ്രസിഡന്‍റ്​ സനൗഫൽ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഷാഹിർ, ഐ.എസ്​.എം ജില്ല പ്രസിഡന്‍റ്​ ഫൈസൽ, കെ.എസ്​.യു ജില്ല സെക്രട്ടറി സറൂക്ക്, നൗഷാദ്, ഐ.എൻ.എൽ ജില്ല സെക്രട്ടറി ബഫീഖ്, ഐ.എസ്.എഫ്​ ജില്ല സെക്രട്ടറി മഹ്​റൂഫ്​, കെ.കെ. ഷാജഹാൻ, സോളിഡാരിറ്റി ജില്ല സെക്രട്ടറിമാരായ സുഹൈബ്, റഹീം, റംഷാദ്, റഹീം കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. tr solidarity\ സോളിഡാരിറ്റി യൂത്ത് മൂവ്​മെന്‍റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം​ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സി.ടി. സുഹൈബ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT