ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവം മൂന്നുദിവസം പിന്നിട്ടതോടെ കലാപരിപാടികൾ സജീവമായി. കനത്ത ചൂടുമൂലം പകലിനേക്കാളും രാത്രിയാണു ക്ഷേത്രസന്നിധിയിലേക്കു വലിയ തോതില്‍ ജനങ്ങളെത്തുന്നത്. മൂന്നാനക്ക് ചടങ്ങു മാത്രമായിട്ടാണു രാവിലെ ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടക്കുന്നത്. ശീവേലിക്കു പാറമേക്കാവ് കാശിനാഥനും വിളക്കിന് അക്കിക്കാവ് കാര്‍ത്തികേയനും തിടമ്പേറ്റി. ശീവേലിക്കും വിളക്കിനും പഞ്ചാരിമേളത്തിനും ചെറുശേരി ശ്രീകുമാര്‍ പ്രമാണം വഹിച്ചു. വിവിധ നൃത്തങ്ങളുമായി വൈകുന്നേരങ്ങളിലെ കലാപരിപാടികളും സജീവമായി. പൂര്‍ണമായും സമര്‍പ്പണമായിട്ടാണു മേളവും കലാപരിപാടികളും അരങ്ങേറുന്നത്. TCM IJK കൂടല്‍മാണിക്യം ഉത്സവത്തിന്‍റെ ഭാഗമായി തെക്കേ നടയിൽ നടന്ന ശീവേലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.