ചാലക്കുടി ഫൊറോന ദേവാലയത്തിലെ തിരുനാളിന് ബുധനാഴ്ച കൊടിയേറും, ഞായറാഴ്ച തിരുനാൾ

ചാലക്കുടി ഫൊറോന ദേവാലയത്തിലെ തിരുനാളിന്​​ ഇന്ന്​ കൊടിയേറും ചാലക്കുടി: ചാലക്കുടിയിലെ പ്രമുഖ ക്രൈസ്തവ ആരാധന കേന്ദ്രമായ സെന്‍റ്​ മേരീസ് ഫൊറോന ദേവാലയത്തിലെ വി. സെബസ്റ്റ്യാനോസിന്‍റെ തിരുനാളിന് ബുധനാഴ്ച കൊടിയേറും. ഞായറാഴ്ചയാണ് തിരുനാൾ ദിനം. ബുധനാഴ്ച 4.45ന് നടക്കുന്ന കൊടിയേറ്റത്തിന് വികാരി ഫാ. ജോസ് പാലാട്ടി കാർമികത്വം വഹിക്കും. വെള്ളിയാഴ്ച വൈകീട്ട് തിരുസ്വരൂപം എഴുന്നള്ളിച്ചുവെയ്ക്കൽ നടക്കും. വൈകീട്ട് അഞ്ചിന്​ നടക്കുന്ന കുർബാനക്ക് ഫാ. ജോസ് ഇടശ്ശേരി കാർമികത്വം വഹിക്കും. ആറിന്​ പള്ളിയിലെ ദീപാലങ്കാരത്തിന്‍റെ സ്വിച്ചോൺ നടക്കും. ശനിയാഴ്ച രാവിലെ 7.15ന് കുർബാനയെ തുടർന്ന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് അഞ്ചിന്​ നടക്കുന്ന കുർബാനയിൽ ഫാ. ജെർലിറ്റ് കാക്കനാടൻ കാർമികത്വം വഹിക്കും. രാത്രി പത്തിന്​ അമ്പു പ്രദക്ഷിണങ്ങൾ പള്ളിയിൽ പ്രവേശിക്കും. ഞായറാഴ്ചയാണ് തിരുനാൾ ദിനം. രാവിലെ 10 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. പോൾ പൂവ്വത്തിങ്കൽ കാർമികത്വം വഹിക്കും. ഫാ. ജിനു പള്ളിപ്പാട് സന്ദേശം നൽകും. തിരുനാൾ കമ്മിറ്റിക്കാർ കാഴ്ച സമർപ്പിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് കുർബാന, നാലിന് തിരുനാൾ പ്രദക്ഷിണം, 7.15ന് ദിവ്യബലി, തുടർന്ന് വർണ്ണമഴ. തിങ്കളാഴ്ച ടൗൺ അമ്പ്. രാവിലെ 7.15ന് കുർബാനയെ തുടർന്ന് യൂനിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് അഞ്ചിന് നടക്കുന്ന കുർബാനയിൽ ഫാ. ജീസൻ കാട്ടൂക്കാരൻ കാർമികത്വം വഹിക്കും. രാത്രി 10ന് അമ്പ് എഴുന്നള്ളിപ്പുകൾ പള്ളിയിലേക്ക് പ്രവേശിക്കും. മേയ് ഒന്നിന് എട്ടാമിടം ആചരിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ വികാരി ഫാ. ജോസ് പാലാട്ടി, ഫാ. മെജിൻ കല്ലേലി, ട്രസ്റ്റി പൗലോസ് ചിറപ്പണത്ത്, ജോയ് പുല്ലോക്കാരൻ, ജോബി ആളൂക്കാരൻ, ലൈജു പെരേപ്പാടൻ തുടങ്ങിയവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT