മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി മേയ് 11 മുതൽ 15 വരെ കുട്ടികൾക്കായി 'വേനൽമഴ -2022' സംഘടിപ്പിക്കും. മാള ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ 40 കുട്ടികൾക്കാണ് പ്രവേശനം. ദില്ലി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ നിധി എസ്. ശാസ്ത്രിയാണ് ക്യാമ്പ് ഡയറക്ടർ. പ്രമുഖ നാടക, ചലച്ചിത്ര പ്രവർത്തകർ അതിഥികളായെത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9447086932, 9990715767 നമ്പറുകളിൽ ബന്ധപ്പെടണം. അധ്യാപക ഒഴിവ് ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ് വിഭാഗത്തില്‍ സുവോളജി ജൂനിയര്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 16ന് രാവിലെ 11ന്. അംബേദ്കർ ജയന്തി ഇരിങ്ങാലക്കുട: ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഡോ. അംബേദ്കർ ജയന്തി ആഘോഷിച്ചു. മണ്ഡലം പ്രസിഡന്‍റ് കൃപേഷ് ചെമ്മണ്ട അംബേദ്കറുടെ ഛായാചിത്രത്തിന് മുമ്പിൽ വിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പുഷ്പാർച്ചന, അനുസ്മരണം എന്നിവ നടന്നു. ജന. സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡന്‍റ് സുനിൽ തളിയപറമ്പിൽ, ട്രഷറർ രഞ്ജിത്ത് എൻ. മേനോൻ, മണ്ഡലം സെൽ കോ ഓഡിനേറ്റർ രമേഷ് അയ്യർ, കർഷക മോർച്ച മണ്ഡലം പ്രസിഡന്‍റ് എം.വി. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.