ഗുരുചൈതന്യ മഠത്തില്‍  കുമാരനാശാന്‍ ജയന്തി സമ്മേളനം

കുമാരനാശാന്‍ ജയന്തി സമ്മേളനം കൊടകര: പേരാമ്പ്ര ഗുരുപുരം ഗുരുചൈതന്യ മഠത്തില്‍ നടന്നുവരുന്ന ശ്രീനാരായണീയ ദിവ്യപ്രബോധന ധ്യാനത്തിന്‍റെ ഭാഗമായി കുമാരനാശാന്‍ ജയന്തി സമ്മേളനം സംഘടിപ്പിച്ചു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, ചാലക്കുടി എസ്.എന്‍.ഡി.പി യൂനിയന്‍ ജന. സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍, മാള യൂനിയന്‍ പ്രസിഡന്‍റ്​ സാബു, എ.വി. വിക്രമന്‍, കൃഷ്ണന്‍കുട്ടി പുളിക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീനാരായണ സാഹിത്യ അക്കാദമിയുടെ ഗുരുപൂര്‍ണിമ പുരസ്കാരം സ്വാമി സച്ചിദാനന്ദ, ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, നര്‍ത്തകി കലാമണ്ഡലം ധനുഷ സന്യാല്‍ എന്നിവര്‍ക്ക് ഡോ. അനില്‍ വള്ളത്തോള്‍ സമ്മാനിച്ചു. ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍റെ 87ാമത് കൃതിയായ രാമായണ ദര്‍ശനത്തിന്‍റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ക്യാപ്ഷന്‍ TCM KDA 1 kumaranasan jayathi പേരാമ്പ്ര ഗുരുചൈതന്യ മഠത്തില്‍ സംഘടിപ്പിച്ച കുമാരനാശാന്‍ ജയന്തി സമ്മേളനം തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT