കൃതജ്ഞതാ ബലിയർപ്പണവും, തിരുശേഷിപ്പ് പ്രതിഷ്ഠയും

കൃതജ്ഞതാ ബലിയർപ്പണവും, തിരുശേഷിപ്പ് പ്രതിഷ്ഠയും മാള: മദർ തെരേസയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ മേരി ജോസഫിന്‍റെ ഇടവകയായ പൊയ്യ സെന്‍റ്​ അപ്രേം ദേവാലയത്തിൽ കൃതജ്ഞതാ ബലിയർപ്പണവും, തിരുശേഷിപ്പ് പ്രതിഷ്ഠയും നടത്തി. കൃതജ്ഞതാ ബലിയിൽ എറണാകുളം-അങ്കമാലി അതിരൂപത വൈദികനും സിസ്റ്റർ മേരി ജോസഫിന്‍റെ സഹോദരി പുത്രനുമായ ഫാ. ടോണി മാളിയേക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഇരിങ്ങാലക്കുട രൂപത അമ്പനോളി - ചൊക്കന ഇടവകകളിലെ വികാരി ഫാ. ഫ്രാങ്കോ പറപ്പുള്ളി വചന സന്ദേശം നൽകി. പൊയ്യ ഇടവക വികാരി ഫാ. ടിനോ മേച്ചേരി വിശുദ്ധ മദർ തെരേസയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ നിർവഹിച്ചു. കൽക്കത്തയിലെ മദർ ഹൗസിൽ സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി ജോസഫിൽ നിന്നും കഴിഞ്ഞ ദിവസം പൊയ്യ ഇടവകക്കു വേണ്ടി ഫാ. ടിനോ മേച്ചേരി തിരുശേഷിപ്പ് ഏറ്റുവാങ്ങിയിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തെ പ്രതിനിധീകരിച്ച് കൊച്ചി ശിശുഭവൻ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ജോൺ മാരിയറ്റ് സംബന്ധിച്ചു. കൈക്കാരൻ പോൾ വിൻസെന്റ്, ജോസ് അമ്പൂക്കൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഫോട്ടോ: പൊയ്യ സെന്‍റ്​ അഫ്രേം പള്ളിയിൽ തിരുശേഷിപ്പിന്‍റെ പ്രതിഷ്ഠ വികാരി ഫാ. ടിനോ മേച്ചേരി നിർവഹിക്കുന്നു Tcm-mla-poyya - Pradishta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT