പാചക വാതക സിലിണ്ടറിന് മേൽ റീത്ത് സമർപ്പിച്ച് പ്രതിഷേധം ചാലക്കുടി: പെട്രോള്‍, ഡീസല്‍, പാചക വാതക വിലവർധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര സര്‍ക്കാറിന്‍റെ ജനദ്രോഹ കൊള്ളക്കെതിരേയും കേരള മഹിളാസംഘം മണ്ഡലം കമ്മിറ്റി ചാലക്കുടി ഹെഡ്പോസ്റ്റോഫിസിന് മുമ്പില്‍ ധര്‍ണ നടത്തി. പ്രതിഷേധ സൂചകമായി പാചകവാതക സിലിണ്ടറിന് മുകളില്‍ റീത്ത് സമര്‍പ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. വിജയന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ബിജി സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി രമ ബാഹുലേയന്‍, ജില്ല കൗണ്‍സിലംഗം ഉഷ പരമേശ്വരന്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് ബിന്ദു ശശികുമാര്‍, സെക്രട്ടറി ബീന ഡേവിസ് എന്നിവര്‍ സംസാരിച്ചു. നളിനി ഗോപിനാഥ്, ശ്യാമ സജീവന്‍, ദേവയാനി സ്വാമിനാഥന്‍, രജനി രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. TCMChdy - 2 ഇന്ധന വില വർധനക്കെതിരെ കേരള മഹിളാസംഘം ചാലക്കുടി ഹെഡ്പോസ്റ്റോഫിസിന് മുമ്പില്‍ നടത്തിയ ധര്‍ണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.