കൊരട്ടിയിൽ കുടുംബശ്രീ വിഷുചന്ത തുടങ്ങി

കൊരട്ടിയിൽ കുടുംബശ്രീ വിഷുച്ചന്ത തുടങ്ങി കൊരട്ടി: കൊരട്ടി പഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ വിഷുച്ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.സി. ബിജു ഉദ്​ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തിൽ പാട്ടമെടുത്ത് കൃഷി നടത്തി ഉൽപാദിപ്പിച്ച നാടൻ പച്ചക്കറികളാണ്​ പ്രധാനമായും വിൽപനക്ക് തയാറായിട്ടുള്ളത്. കൂടാതെ കുടുംബശ്രീ യൂനിറ്റുകൾ നിർമിച്ച കായ വറുത്തത്, ശർക്കരവരട്ടി, ചീട അടക്കം പലഹാരങ്ങളും വിഷുച്ചന്തയിൽ ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന ചന്തയിൽ സർക്കാർ സബ്സിഡി നിരക്കിലാണ്​ ഉൽപന്നങ്ങൾ വിൽക്കുന്നത്. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, കുടുംബശ്രീ ചെയർപേഴ്സൻ സ്മിത രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ജെയ്നി ജോഷി, ജിസി പോൾ, ലിജോ ജോസ്, കുടുംബശ്രീ വൈസ് പ്രസിഡന്‍റ്​ പ്രിൻസി ജോസഫ് എന്നിവർ സംസാരിച്ചു. TCMChdy - 1 കൊരട്ടിയിൽ കുടുംബശ്രീയുടെ വിഷുച്ചന്ത പഞ്ചായത്ത് പ്രസിഡന്‍റ്​ പി.സി. ബിജു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT