മൻസിയക്ക് ഐക്യദാർഡ്യവുമായി കൾച്ചറൽ ഫോറം

മൻസിയക്ക് ഐക്യദാർഢ്യവുമായി കൾച്ചറൽ ഫോറം ഇരിങ്ങാലക്കുട: കൂടൽമാണിക്യ ക്ഷേത്രത്തിൽ ഉത്സവാഘോഷത്തിന്റെ ഭാഗമായി നടത്തിവരുന്ന കലാപരിപാടിയിൽ നർത്തകി മൻസിയക്ക് അവസരം നിഷേധിച്ചത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തെ അവഹേളിക്കലുമാണെന്ന് കൾച്ചറൽ ഫോറം. ഈ തീരുമാനം എടുത്തത് ബ്രാഹ്മണിക്കൽ മനുവാദത്തിനെതിരെ നിലപാടുണ്ടെന്ന് പറയുന്ന സി.പി.എം നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയാണെന്നത് ഇക്കൂട്ടരുടെ ഇരട്ടമുഖം വ്യക്തമാക്കുന്നതാണെന്നും കേരള നവോത്ഥാനത്തെ അവഹേളിക്കുന്ന ഇത്തരം ശക്തികൾക്കെതിരെ മുഴുവൻ ജനാധിപത്യ ശക്തികളും രംഗത്ത് വരണമെന്നും കൾച്ചറൽ ഫോറം സംസ്ഥാന നേതാവ് വേണുഗോപാൽ കുനിയിൽ അഭിപ്രായപ്പെട്ടു. സാമൂഹിക മാധ്യമ പ്രവർത്തകൻ ഐ. ഗോപിനാഥ്‌ ബസ്റ്റാൻഡ്​ പരിസരത്ത് നടന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു. കവി ബൽക്കിസ് ബാനു അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ ജയപ്രകാശ് ഒളരി, പി.സി. മോഹനൻ, രവി പാലൂർ, കവി ബിനോയ്‌, രാജേഷ് അപ്പാട്ട്, അഡ്വ. പി.കെ. നാരായണൻ, അഡ്വ. ദാസൻ, എൻ.ഡി. വേണു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT