ചെമ്പൂച്ചിറ സ്കൂൾ കെട്ടിട നിർമാണത്തിലെ അനാസ്ഥ: സർക്കാർ നടപടിയെടുക്കണം -കെ.പി.എസ്.ടി.എ

തൃശൂർ: മൂന്നേമുക്കാൽ കോടി രൂപ ചെലവിട്ട്​ പ്രവൃത്തി പൂർത്തീകരിച്ച്​​ ഒന്നര വർഷത്തിനകം പൊളിച്ചുമാറ്റേണ്ട വിധം ചെമ്പൂച്ചിറ സ്കൂൾ നിർമാണത്തിൽ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെയും കെട്ടിടം നിർമിച്ച കമ്പനിക്കെതിരെയും നടപടിയെടുക്കണമെന്നും കാരണക്കാരിൽനിന്ന്​ തുക തിരിച്ചുപിടിക്കണമെന്നും കെ.പി.എസ്.ടി.എ ജില്ല കൗൺസിൽ ആവശ്യപ്പെട്ടു. യോഗം ജില്ല പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഷാഹിദ റഹ്മാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ എ.എം ജെയ്സൺ, കെ.സി. റെജി, സാജു ജോർജ്, എം. ഷാജി, കെ.എസ്. ദീപൻ, കെ.എം. സൈമൺ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റായി വി. സുകുമാരൻ, സെക്രട്ടറിയായി എൻ.ആർ. അജിത്ത് പ്രസാദ്, ട്രഷററായി ആന്‍റോ പി. തട്ടിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT