സപ്ലൈകോ സ്‌പെഷല്‍ ജില്ല ഫെയറിന് തുടക്കം

തൃശൂർ: വിഷു, ഈസ്റ്റര്‍, റമദാന്‍, ഈദ് ആഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തില്‍ ജില്ല ഫെയര്‍ ആരംഭിച്ചു. സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ ആരംഭിച്ച ഫെയര്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേയ് നാല് വരെയാണ് മേള നടക്കുക. മട്ട അരി കിലോ 24 രൂപ, ജയ അരി 25, കുറുവ അരി 25, പച്ചരി 23, പയര്‍ 47, പഞ്ചസാര 24, ചെറുപയര്‍ 76, ഉഴുന്ന് പരിപ്പ് 68, കടല 45, മല്ലി 81, ശബരി വെളിച്ചെണ്ണ അര കിലോ 46 എന്നിങ്ങനെ നിരക്കിൽ അവശ്യ വസ്തുക്കൾ ലഭ്യമാണ്​. ചടങ്ങിൽ മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ പി.ആര്‍. ജയചന്ദ്രന്‍ ആദ്യവില്‍പന നടത്തി. പാലക്കാട് സപ്ലൈകോ അസി. മേഖല മാനേജര്‍ കെ. സതീഷ് കുമാര്‍, ജില്ല സപ്ലൈകോ അസി. മാനേജര്‍ ടി.ജെ. ആശ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT