റമദാൻ റിലീഫുമായി എം.എസ്​.എസ്​

ഇരിങ്ങാലക്കുട: മുസ്​ലിം സർവിസ് സൊസൈറ്റിയുടെ റമദാൻ കിറ്റ് വിതരണവും ഗുരുതര രോഗം ബാധിച്ചവർക്ക് പ്രതിമാസം നൽകുന്ന സൗജന്യ മരുന്ന് വിതരണവും മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. 200 കുടുംബങ്ങൾക്ക് കിറ്റ് നൽകി. എം.എസ്​.എസ്​ യൂനിറ്റ് പ്രസിഡന്‍റ്​ എൻ.എ. ഗുലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന മുൻ ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം ആമുഖഭാഷണം നടത്തി. കാട്ടുങ്ങച്ചിറ പള്ളി ഇമാം സിയാദ് ഫൈസി റമദാൻ സന്ദേശം നൽകി. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ സി.എം. ഷാനി, എം.എസ്.എസ് ജില്ല വൈസ് പ്രസിഡന്‍റ്​ പി.കെ.എം. അഷറഫ്, യൂനിറ്റ് സെക്രട്ടറി പി.എ. നസീർ, വൈസ് പ്രസിഡന്‍റ്​ എ.എ. ഷേക്ക് ദാവൂദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.