പുത്തൻചിറയിൽ വയോജനങ്ങൾക്ക് വിശ്രമ കേന്ദ്രം നിർമിക്കുന്നു

പുത്തൻചിറയിൽ വയോജനങ്ങൾക്ക് വിശ്രമകേന്ദ്രം നിർമിക്കുന്നു പുത്തന്‍ചിറ: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വയോജന വിശ്രമ കേന്ദ്രത്തിന്‍റെ നിർമാണത്തിന് തുടക്കമായി. വയോജനങ്ങള്‍ക്ക് മാനസികോല്ലാസം നല്‍കുകയാണ്​ ലക്ഷ്യം. ചേന്ദങ്കിരി പാടശേഖരത്തിന്​ സമീപം നിർമിക്കുന്ന കെട്ടിടത്തിന്‍റെ ഭാഗമായി തണല്‍മരങ്ങളും പൂച്ചെടികളും വെള്ളച്ചാട്ടവുമെല്ലാം ഒരുക്കുമെന്ന് അധികൃതർ പറയുന്നു. കെട്ടിട നിർമാണത്തിന്​ ഒന്നാം ഘട്ടമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ശേഷിക്കുന്നത് പുത്തൻചിറ പഞ്ചായത്താണ് കണ്ടെത്തുന്നത്. കേന്ദ്രം വേഗത്തിൽ യാഥാർഥ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഫോട്ടോ: പുത്തന്‍ചിറയില്‍ നിർമാണം പുരോഗമിക്കുന്ന വയോജന വിശ്രമകേന്ദ്രം TCM-MLA - vayojanavisramakendram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.