വെള്ളാങ്ങല്ലൂര്‍: മുസ്ലിം സർവിസ് സൊസൈറ്റി വെള്ളാങ്ങല്ലൂര്‍ യൂനിറ്റിന്‍റെ റമദാൻ റിലീഫിന് തുടക്കമായി. നിര്‍ധന മുസ്ലിം വനിതകള്‍ക്ക് നമസ്കാര കുപ്പായം, മുസ്ഹഫ്, തസ്ബീഹ്, കാരക്ക എന്നിവയടങ്ങുന്ന കിറ്റിന്‍റെ വിതരണോദ്ഘാടനം എം.എസ്.എസ് മുൻ സംസ്ഥാന സെക്രട്ടറി ടി.കെ. അബ്ദുൽകരീം മാസ്റ്റര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എം.എസ്.എസ് യൂനിറ്റ് പ്രസിഡന്‍റ് അബ്ദുൽ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് പി.കെ.എം. അഷറഫ്, യൂനിറ്റ് സെക്രട്ടറി കെ.എ. മുഹമ്മദ് കുഞ്ഞി, ജോ. സെക്രട്ടറി എം.കെ. ഇബ്രാഹിം ഹാജി, ട്രഷറര്‍ ടി.കെ. അബ്ദുള്‍ ഹാജി എന്നിവര്‍ സംസാരിച്ചു. സി.എ. അബ്ദുള്‍ സലാം, കെ.എ. സുലൈമാന്‍, കെ.എം. യുസഫ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.