കൊടുങ്ങല്ലൂർ: മലയാളത്തിലെ കവികളുടേത് മാത്രമായ ഇടമായ 'മലയാള കവിതാ സമിതി'യുടെ വിളംബരം സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ നിർവഹിച്ചു. കവി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കവയിത്രി പ്രമീളാദേവി ആമുഖ പ്രഭാഷണം നടത്തി. ജയപ്രകാശ് അങ്കമാലിയുടെ 'രൂപകം' കവിത സമാഹാരം ആർ. ശ്രീലത വർമക്ക് നൽകി സച്ചിദാനന്ദൻ പ്രകാശനം ചെയ്തു. പി. ഹരികുമാർ, പി.എ. നാസിമുദ്ദീൻ എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ രാജു വള്ളിക്കുന്നം, കേണൽ സുരേശൻ, മാധവി മേനോൻ, പി.എൻ. സുനിൽ, അഗസ്റ്റിൻ കുട്ടനെല്ലൂർ, രാധിക സനോജ്, വിയോ വർഗീസ്, ഋഷികേശൻ, പി.ബി. ദേവസി കുന്നത്ത്, ടൈറ്റസ് ഗോതുരുത്ത്, ജോയി ജോസഫ്, ദിനേശ് രാജ എന്നിവർ കവിത വായിച്ചു. വി.ആർ. നരേന്ദ്രൻ സ്വാഗതവും വാസുദേവൻ പനമ്പിള്ളി നന്ദിയും പറഞ്ഞു. TCR.KDR.KAVITHA SAMITHI 'മലയാള കവിതാ സമിതി'യുടെ വിളംബരം ചടങ്ങിൽ 'രൂപകം' കവിത പ്രകാശനം കെ. സച്ചിദാനന്ദൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.