നെന്മാറ വേല: ഡ്രൈവിങ്​, കണ്ടക്ടർ ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: നെന്മാറ വേലയോടനുബന്ധിച്ച് സ്വകാര്യ ബസുകൾക്കു മുകളിൽ യാത്രക്കാരെ കയറ്റി സർവിസ്​ നടത്തിയ സംഭവത്തിൽ ഡ്രൈവർമാരായ ടി. സെന്തിൽ കുമാറിന്റെയും എ. തൗഫീഖിന്‍റെയും ഡ്രൈവിങ്​ ലൈസൻസും കണ്ടക്ടർമാരായ ശരവണൻ ആർ, നജീബ് കെ.പി എന്നിവരുടെ കണ്ടക്ടർ ലൈസൻസും പാലക്കാട്‌ ആർ.ടി.ഒ എൻ. തങ്കരാജ് മൂന്നു​ മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജു ഗതാഗത കമീഷണർക്ക് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. വാഹനങ്ങളുടെ പെർമിറ്റ്‌ റദ്ദാക്കാനും മന്ത്രി നിർദേശിച്ചു. അപകടകരമായി സർവിസ്​ നടത്തിയ മറ്റു ബസുകൾക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.