മരുന്ന്​ വിലവർധന: സി.പി.ഐ ധർണ നടത്തി

ഇരിങ്ങാലക്കുട: മരുന്നുകൾക്ക്​ ഉൾ​െപ്പടെ വിലവർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റി ജനറൽ ആശുപത്രിക്ക്​ മുന്നിൽ നടത്തിയ ധർണ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ ഉദ്​ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. എൻ.കെ. ഉദയപ്രകാശ്, കെ.കെ. ശിവൻ, അൽഫോൻസ തോമസ്, ടി.വി. വിബിൻ, പി.എസ്. മിഥുന്‍, കെ.സി. ബിജു, കെ.എസ്. പ്രസാദ് എന്നിവര്‍ സംസാരിച്ചു. കെ.വി. രാമകൃഷ്ണൻ, മോഹനൻ വലിയാട്ടിൽ, എ.ജെ. ബേബി, വി.ആർ. രമേഷ്, പി.ആർ. രാജൻ, ഷീല അജയഘോഷ് എന്നിവർ നേതൃത്വം നൽകി. ----------- tcm ijk photo... ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക്​ മുന്നിൽ സി.പി.ഐ നടത്തിയ ധർണ കെ. ശ്രീകുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.