ഇ. കേശവദാസ് സ്മാരക കഥകളി പുരസ്കാരം കലാമണ്ഡലം ശിവദാസിന്

ഇരിങ്ങാലക്കുട: ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ മുൻഭരണസമിതി അംഗവും കഥകളി സംഘാടകനുമായിരുന്ന ഇ. കേശവദാസിന്റെ സ്മരണാർഥം കുടുംബം ഏർപ്പെടുത്തിയ 2021ലെ കഥകളി പുരസ്കാരത്തിന് കലാമണ്ഡലം ശിവദാസൻ അർഹനായി. 7001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മൂന്ന് ദശാബ്ദത്തിലേറെയായി ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തിലെ ചെണ്ടവിഭാഗം മേധാവിയാണ്​ കലാമണ്ഡലം ശിവദാസൻ. 14ന്‌ കഥകളി ക്ലബിന്റെ വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന്‌ സംഘാടക സമിതി അറിയിച്ചു. tcm ijk photo കലാമണ്ഡലം ശിവദാസൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.