മൗണ്ടനിയറിങ്​ അക്കാദമി ഉദ്ഘാടനം പത്തിന്

തൃശൂർ: ജില്ല മൗണ്ടനിയറിങ്​ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ താണിക്കുടം തളിയംപാറ കേന്ദ്രീകരിച്ച് മൗണ്ടനിയറിങ്​ അക്കാദമി സ്ഥാപിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ പത്തിന് ഉച്ചക്കുശേഷം രണ്ടിന്​ തളിയംപാറയിൽ റവന്യുമന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും. പത്ത് വയസ്സ്​ മുതൽ പ്രായമുള്ളവർക്കാണ് പരിശീലനം. അഞ്ച് ദിവസത്തെ പ്രാഥമിക പരിശീലനവും തുടർന്ന് അഡ്വാൻസ്ഡ് പരിശീലനവും നൽകും. ട്രക്കിങ്​ ക്യാമ്പുകളും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ എസ്. കുമാർ അന്തിക്കാട്, ഡേവിസ് സെബാസ്റ്റ്യൻ, പി.ആർ. പ്രവീൺ, ജവാൻ സന്തോഷ്, എം.എം. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.