കോളജ് വിദ്യാർഥികൾക്ക് ഉപന്യാസ മത്സരം തൃശൂർ: ഏപ്രിൽ ഏഴിന് ലോക ആരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ല ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ കോളജ് വിദ്യാർഥികൾക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. നമ്മുടെ ലോകം നമ്മുടെ ആരോഗ്യം എന്ന വിഷയത്തിൽ 200 വാക്കിൽ കവിയാതെ മലയാളത്തിലാണ് ഉപന്യാസം തയാറാക്കേണ്ടത്. എ4 പേപ്പറിൽ എഴുതി തയാറാക്കിയ ഉപന്യാസം പി.ഡി.എഫ് ഫോർമാറ്റാക്കി iecthrissur@gmail.com എന്ന ഇ-മെയിലിലേക്ക് അഞ്ചിന് മുമ്പായി ലഭിക്കണം. ഉള്ളടക്കം, വിഷയാവതരണം, സമകാലിക പ്രസക്തി എന്നിവ വിലയിരുത്തുന്നതാവണം ഉപന്യാസം. മത്സരാർഥികൾ പേര്, ഫോൺ നമ്പർ, പഠിക്കുന്ന കലാലയത്തിന്‍റെ പേര്, പഠിക്കുന്ന കോഴ്സിന്‍റെ പേര് എന്നിവ വ്യക്തമായി ഇ-മെയിലിൽ രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9946211528, 8078181002
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.