'ആഘാതപഠനം നടത്താതെ കെ -റെയിൽ പദ്ധതിക്ക് കല്ലിടാൻ ആര് അധികാരം നൽകി' തൃശൂർ: സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്താതെ കെ-റെയിൽ പദ്ധതിക്ക് കല്ലിടാൻ ആരാണ് മുഖ്യമന്ത്രി പിണറായി വിജയന് അധികാരം നൽകിയതെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. കെ-റെയിലിനെതിരെ സമരം നടത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ തൃശ്ശൂരിൽ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. നേതാക്കളായ സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെൻറ്, പി.എ. മാധവൻ, ജോസഫ് ചാലിശ്ശേരി, പത്മജാ വേണുഗോപാൽ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ്, ഐ.പി. പോൾ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസൻ, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, കെ.ബി. ശശികുമാർ, എം.കെ. അബ്ദുൽസലാം, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. പടം: ജോൺസൻ വി. ചിറയത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.