വഴിയാത്രക്കാർക്ക്​ ദാഹജലമൊരുക്കി ജുമാ മസ്ജിദ് കമ്മിറ്റി

വഴിയാത്രക്കാർക്ക്​ ദാഹജലമൊരുക്കി ജുമാ മസ്ജിദ് കമ്മിറ്റി വെള്ളിക്കുളങ്ങര: വഴിയാത്രക്കാർക്കായി ദാഹജലമൊരുക്കി ജുമാ മസ്​ജിദ്​ കമ്മിറ്റി. മുഹ്​യിദ്ദീന്‍ ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്​ ഫില്‍ട്ടര്‍ ചെയ്ത തണുത്തതും ചൂടുള്ളതുമായ വെള്ളം ലഭിക്കുന്ന സംവിധാനം മസ്​ജിദിന്​ മുന്നിൽ ഒരുക്കിയത്​. മഹല്ല് പ്രസിഡന്റ് റഷീദ് ഏറത്ത് ഉദ്ഘാടനം ചെയ്തു. മൂസ ദർസി, അബ്ദുല്‍ ഖാദര്‍ ലത്തീഫി, ഷിഹാബ് റാശിദി, നൗഷാദ് വെള്ളികുളങ്ങര, ഷറഫ് തേക്കിലക്കാടന്‍, ബാബു ഏറാട്ടുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്യാപ്ഷന്‍ TCM KDA 8 vellikulangara masjid വെള്ളിക്കുളങ്ങര മുഹ്​യിദ്ദീൻ ടൗണ്‍ മസ്ജിദിനു മുന്നില്‍ ഒരുക്കിയ കുടിവെള്ള സംവിധാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.