ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിൽ കോൺഗ്രസ് ഭരണസമിതി അപൂർണമായ ബജറ്റ് അവതരിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. കോവിഡാനന്തര കേരളത്തിൽ സാധാരണക്കാരന്‍റെ ഉപജീവനമാർഗമായ ആട് വളർത്തൽ, പോത്ത് വളർത്തൽ എന്നിവക്ക് തുക വകയിരുത്തിയില്ലെന്നും വനിത-ശിശുക്ഷേമം പൂർണമായി അവഗണിച്ചെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയതുകൊണ്ട് മാത്രമാണ് അഗതികൾക്ക് പണം മാറ്റിവെക്കാൻ തയാറായത്. ദുരന്ത നിവാരണത്തിനും കാർഷിക മേഖലക്കും വെച്ചിരുന്ന പണം അപര്യാപ്തമാണ്. പ്രതിപക്ഷ നിർദേശങ്ങൾ അവഗണിക്കുകയും ചർച്ച ചെയ്യാൻ തയാറല്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റും ഭരണപക്ഷവും നിലപാടെടുക്കുകയും ചെയ്തതോടെയാണ് ഇറങ്ങിപ്പോകുകയും ബജറ്റ് വലിച്ചുകീറി പ്രതിഷേധിക്കുകയും ചെയ്തത്. നേത്ര പരിശോധന ക്യാമ്പ് മാള: എസ്.വൈ.എസ് കൊച്ചുകടവ് യൂനിറ്റ്, സാന്ത്വനം ക്ലബ് എന്നിവ സംയുക്തമായി പാലക്കാട് അഹല്യ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ ശനിയാഴ്ച സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തും. രാവിലെ 8.30 മുതല്‍ കൊച്ചുകടവ് തുരുത്തിപ്പുറം മദ്റസ ഹാളിലാണ് ക്യാമ്പ്. കുഴൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സാജന്‍ കൊടിയന്‍ ഉദ്ഘാടനം ചെയ്യും. ഫോൺ: 9745818118, 9656147486.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.