ഇരിങ്ങാലക്കുട: എട്ടുമാസം മുമ്പ് വെള്ളാങ്ങല്ലൂരിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ മാപ്രാണം സ്വദേശി വിഷ്ണുവിനെ (23) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്.പി സുധീരൻ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു മോഷണം. വെള്ളാങ്ങല്ലൂർ സ്വദേശിയായ മധ്യവയസ്കൻ പച്ചക്കറി വാങ്ങാൻ കടയിൽ കയറിയപ്പോൾ താക്കോൽ ഊരാൻ മറന്നിരുന്നു. ഇത് കണ്ട വിഷ്ണു സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണം ഫലം കാണുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്.ഐ സി.എം. ക്ലീറ്റസ്, എ.എസ്.ഐ കെ.എ. ജോയ്, മുഹമ്മദ് അഷ്റഫ്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. photo...tcm ijk വിഷ്ണു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.