സ്കോളർഷിപ്പ് വിതരണം

സ്കോളർഷിപ് വിതരണം ചാലക്കുടി: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് നഗരസഭ 25 ലക്ഷം രൂപയുടെ സ്കോളർഷിപ് വിതരണം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന 78 പേർക്ക് 28,500 രൂപ വീതവും ശാരീരിക വെല്ലുവിളി നേരിടുന്ന 27 പേർക്ക് പഠിക്കുന്ന ക്ലാസുകൾക്കനുസരിച്ചുള്ള തുകയുമാണ് നൽകിയത്. വിതരണത്തിന്​ ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ്​ ചെയർപേഴ്സൻ സിന്ധു ലോജു, വികസന ചെയർമാൻ ബിജു ചിറയത്ത്, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൻ നിത പോൾ, സെക്രട്ടറി എം.എസ്. ആകാശ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്മിത ജോസ് എന്നിവർ നേതൃത്വം നൽകി. നെല്ല് നശിപ്പിച്ചതിൽ പ്രതിഷേധം ചാലക്കുടി: കൂടപ്പുഴ കുട്ടാടൻ പാടത്ത്​ സിവിൽ സപ്ലൈസ് കോർപറേഷന് നൽകാൻ കൊയ്തുവെച്ച ഒരു ടണ്ണോളം നെല്ല് വെള്ളത്തിലിട്ടു നശിപ്പിച്ചതിൽ കർഷക സംഘം ചാലക്കുടി സൗത്ത്‌ വില്ലേജ് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വില്ലേജ് കമ്മിറ്റി പ്രസിഡന്‍റ്​ വി.സി. തോമസ്​ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.പി. ജോണി, വില്ലേജ് സെക്രട്ടറി ടി.കെ. വാസു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.