കർഷക തൊഴിലാളി യൂനിയൻ മാർച്ച്​

ചാലക്കുടി: കർഷക തൊഴിലാളി പെൻഷൻ 3,000 രൂപയാക്കുക, അതിവർഷാനുകൂല്യം ഒരു ലക്ഷമാക്കുക, പെൻഷൻ ഉപാധിരഹിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി യൂനിയൻ പരിയാരം വില്ലേജ് കമ്മിറ്റി വില്ലേജ് ഓഫിസ്​ മാർച്ചും ധർണയും നടത്തി. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ.കെ. ഷെല്ലി ധർണ ഉദ്ഘാടനം ചെയ്തു. സി.വി. ജോഫി അധ്യക്ഷത വഹിച്ചു. വി.എം. ടെൻസൻ, കെ.പി. ജോണി, കെ.ആർ. സജീവൻ, കുട്ടി കണ്ണപ്പൻ എന്നിവർ സംസാരിച്ചു. ഷൈനി അശോകൻ, പി.കെ. മോഹനൻ, കെ.ജെ. തോമസ്, കെ.എസ്. രാധാകൃഷ്ണൻ, ബിബിൻ ജോയ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.