വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഗുരുവായൂരിലെ ഗവ. ഗസ്റ്റ് ഹൗസ്
ഗുരുവായൂര്‍: കിഴക്കെ നടയില്‍ സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മിച്ച ഗവ. ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് നടക്കുമെന്ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസാണ് ഗുരുവായൂരില്‍ പൂര്‍ത്തിയായിട്ടുള്ളത്.
31.95 കോടി ചെലവില്‍ എട്ട് നിലകളിലായി 59926 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ബേസ്മെന്റ് ഫ്ലോറില്‍ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ട്. ഗ്രൗണ്ട് ഫ്ലോറില്‍ റിസപ്ഷന്‍, ലോബി, കിച്ചണ്‍, ഡൈനിങ്, സുവനീര്‍ ഷോപ്പ്, ട്രാവല്‍ ഡെസ്‌ക് എന്നിവയുണ്ട്. മറ്റ് നിലകളിലായി 50 ഡബിള്‍ റൂമുകളും നാല് സ്യൂട്ട് മുറികളുമുണ്ട്. ഇതിന് പുറമെ രാഷ്ട്രത്തലവന്മാര്‍ക്കടക്കം താമസിക്കാന്‍ സൗകര്യമുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുമുണ്ട്.
ഹ്യുമന്‍ ആന്‍ഡ് ബാഗ് സ്‌കാനര്‍, സെക്യൂരിറ്റി കാബിന്‍ എന്നിവയുമുണ്ട്. 2019 മാര്‍ച്ച് ഒന്നിനാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. എന്നാല്‍, വ്യവഹാരങ്ങള്‍ മൂലം നിര്‍മാണം നീണ്ടു. എ.സി ഡബിള്‍ ബെഡ് റൂമിന് ഇവിടെ 2500 രൂപയാണ് നിരക്ക്. stateprotocol.kerala.gov.in എന്ന വെബ്സൈറ്റ് വഴി മുറികള്‍ ബുക്ക് ചെയ്യാം. എന്‍.കെ. അക്ബര്‍ എം.എല്‍.എ, ഗുരുവായൂര്‍ നഗരസഭാധ്യക്ഷ സുനിത അരവിന്ദന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. മനോജ്, ഗസ്റ്റ് ഹൗസ് മാനേജര്‍ എന്‍.കെ. ബിജു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.