ലോക്കല്‍ സമ്മേളനം ആമ്പല്ലൂര്‍: പട്ടികജാതി ക്ഷേമസമിതി പുതുക്കാട് ലോക്കല്‍ സമ്മേളനം കൊടകര ബ്ലോക്ക് ഓഫിസ് ഹാളില്‍ സംസ്ഥാന കമ്മിറ്റി അംഗം ഡോ. എം.കെ. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.എസ് പുതുക്കാട് ലോക്കല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.എസ്. അജയന്‍ അധ്യക്ഷത വഹിച്ചു. എം.എ. ഫ്രാന്‍സിസ്, പി.വി. ബിജു, രേഖ വേലായുധന്‍, എ.എ. ശ്രീധരന്‍, സരിത രാജേഷ്, പി.വി. മണി, അമ്മിണി വാസു, സി.പി. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജാതി തിരിച്ച് അക്കൗണ്ടുകളിലൂടെ കൂലി നല്‍കുന്ന രീതി പിന്‍വലിക്കുക, പഞ്ചായത്ത് അതിര്‍ത്തിയിലെ പട്ടികജാതിക്കാര്‍ക്ക് ഉപകാരപ്രദമായ ആധുനിക ക്രിമിറ്റോറിയം നിർമിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.