പശുവിനെ മോഷ്ടിച്ച കറവക്കാരൻ അറസ്റ്റിൽ

കൊരട്ടി: പശുവിനെ മോഷ്ടിച്ച കേസിൽ കറവക്കാരൻ അറസ്റ്റിൽ. പാലിശേരി ചാലക്കൽ രാമമൂർത്തി (31) ആണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ ഇയാൾ നാളുകളായി പാലിശേരിയിലാണ് താമസിക്കുന്നത്. മേലൂരിൽ ഒറ്റക്ക്​ താമസിക്കുന്ന വനസ്പതി എന്ന വീട്ടമ്മയുടെ പശുവിനെയാണ് രാത്രിയിലെത്തി മോഷ്ടിച്ചത്. പശുവിനെ പെരുമ്പാവൂരിൽ കൊണ്ടുപോയി വിറ്റെങ്കിലും പൊലീസെത്തി തിരിച്ചെത്തിച്ചു. ഇതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT